ഡോക്ടർ മുബാറക് ബീവി

മാടായിയുടെ വനിതാരത്നമെന്ന്
ഡോക്ടർ മുബാറക് ബീവിയെ വിശേഷിപ്പിക്കാവുന്നതാണ്‌.
മാടായിയുടെ ആദ്യ വനിതാ ഡോക്ടർ.ബീവിയുടെ സേവനം
മൂന്ന് തലമുറകൾക്കാണ്.
അനുഗ്രഹം ചൊരിഞ്ഞത്.
ഇരുപത്ത് ആറായിരത്തോളം കുട്ടികളാണ് ഈ കരങ്ങളിലൂടെ ഭൂസ് പർശത്തിന്റെ അനുഗ്രഹം ഏറ്റ് വാങ്ങിയത്.
1963ൽ തുടങ്ങിയ സേവനം
ഇപ്പോഴും തുടരുകയാണ്.
അമ്പത്തഞ്ച് കൊല്ലം പിന്നിട്ട അപ്പോത്തിക്കിരി ജീവിതം.
ഓർത്തിരിക്കേണ്ട പല അനുഭവങ്ങളും ഡോക്ടർ പങ്ക് വെക്കുന്നുണ്ട്.
ഒരാളുടെ തന്നെ 12 പ്രസവങ്ങൾ
അറ്റന്റ് ചെയ്ത അനുഭവം.
പിന്നെ രാവെന്നോപകലെന്നോ ഇല്ലാതെ തോണിയിലും ബോട്ടിലും ചെറുവാഹനങ്ങളിലും കാൽനടയായും ഗരഭിണികളുടെ വീട്ടിലേക്കുള്ള യാത്രകൾ.
സ്വന്തമായി പഴയങ്ങാടിയിൽ
ക്ളിനിക്ക് തുടങ്ങിയത്.
ഒരേ വീട്ടിലെ മൂന്ന് തലമുറക്ക് വയറ്റാട്ടിയാകേണ്ടി വന്നത്.
നാട്ടുകാർ ആരുടെയും പ്രേരണയില്ലാതെ തന്നെ ഡോക്ടരുടെ ക്ളിനിക്കിലേക്കുള്ള റോഡിന് ബീവിറോഡ് എന്ന്
ഓമനപ്പേരിട്ടു വിളിച്ചു.
ഇന്ന് പഴയങ്ങാടിയുടെ ഒരു
ദിശാ സൂചകമാണ് ആ റോഡ്. താരാപുരത്തെ പൗരാവലി പണ്ഡിറ്റ് കറുപ്പൻ സ്മാരക സാംസ്കാരിക വേദി ഇന്ന് ഡോക്ടറെ ആദരിക്കുകയാണ്.
സമിതി ഭാരവാഹികളായ അജിത് കുമാറും വ്യാസനും ബാനർജി ബാബുവും
എന്നെ സമീപിച്ചത്
വ്യത്യസ്ഥമായ ഒരു ഉപഹാരം ചെയ്ത് തരണം എന്ന് ആവശ്യപ്പെട്ടാണ്.
എന്റെ പ്രിയ സുഹൃത്ത് പ്രകാശൻ വാടിക്കലിന്റെ നിർദ്ദേശവും കൂട്ടിനുണ്ടായിരുന്നു.
അപ്പോൾത്തന്നെ മനസിൽ ഓടിയെത്തിയത് ഒരു പിഞ്ചുകുഞ്ഞിനെനെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു അമ്മയുടെ രൂപമായിരുന്നു. കളിമണ്ണിൽ ആ രൂപം മെനഞ്ഞെടുക്കുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നി.
പിന്നീട് ഫൈബറിലേക്ക് കാസ്റ്റ് ചെയ്തു. എനിക്ക് ഏറെ പ്രിയം തോന്നുന്നു
ഈ ശിൽപത്തോട് കാരണം ഞാൻ ഏറെ ബഹുമാനിക്കുന്ന കരങ്ങളിൽ സമർപ്പിക്കുവാനുള്ളതാണ് എന്റെ ഈ കൊച്ചു കലാസൃഷ്ടി .


KKR VENGARA

By:
Posted: March 24, 2018
Category: Travels
Tags:
Comments: 0

Hey, like this? Why not share it with a buddy?

Event Calender