മാടായിപ്പാറമാടായിപ്പാറ: ........ ഓർമകൾ

പുള്ളുവൻ കരുണൻ
മാടായിപ്പാറയിലെ ഒരു സാന്നിധ്യമായിരുന്നു ഈ മനുഷ്യൻ.ഏതോ സ്വപ്നലോകത്തിൽ നിന്നും ഇറങ്ങി വരുന്നത് പോലെ ഒരാൾ.
ഒരു സന്യാസിയുടെയോ ചിന്തകന്റെയോ ഭാവമായിരുന്നു അയാൾക്ക്.
കണ്ണകളിൽ ഒരു സ്വപ്ന സഞ്ചാരിയുടെ
ഭാവം നിറഞ്ഞുനിന്നു.
പകൽ ചിലപ്പോൾ മാടായിപ്പാറയിൽ പ്രത്യക്ഷപ്പെടും.വൈകുന്നേരം ചിലപ്പോൾ വെങ്ങര മുക്കിലെ ചന്തു നമ്പ്യാരുടെ വൈദ്യശാലയിൽ പഴകിയ മരക്കുറ്റിയിൽ മരുന്നു തറിച്ചുകൂട്ടുന്നുണ്ടാകും.
ആകെ പുക പിടിച്ച ഒരു ഭാവമായിരുന്നു
ആ വൈദ്യശാലക്ക്‌.
എണ്ണയുടെയും കുഴമ്പിന്റെയും മണം അവിടമാകെ നിറഞ്ഞു നിൽക്കും. അർദ്ധനഗ്നനായി വൈദ്യർ അവിടെ സജീവമാകുണ്ടാകും.
എണ്ണയും കുഴമ്പുമൊക്കെ വാങ്ങാൻ പ്രായമുള്ളവർ എന്നും
ആ കടയിലെത്തും.തേച്ചു കുളി
അക്കാലത്ത് പ്രായയമുള്ളവരുടെ
ഒരു ശീലമായിരുന്നു.പുള്ളവൻ കരുണന്റെ തലയിൽ നടക്കുമ്പോൾ എപ്പോഴും
ഒരു മരപ്പെട്ടി കാണും. അതിലെന്താണെന്നറിയാൻ ഞങ്ങൾ കുട്ടികൾക്ക് എന്നും ആകാംക്ഷയായിരുന്നു. ചുറ്റും കുട്ടികൾ വലയം ചെയ്യുന ചില നിമിഷങ്ങളിൽ കരുണൻ പെട്ടി താഴെ വെച്ച് കുട്ടികളോട് സംസാരിക്കും.
എന്നാൽ ഒരിക്കൽപ്പോലും അയാൾ
ഞങ്ങളോട് ചിരിച്ചിരുന്നില്ല.
ഒരിക്കൽ പെട്ടി തുറന്ന് കാണുവാൻ ഞങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ
അയാളത് തുറന്ന് കാട്ടി.
അതിൽ മുഴുവൻ പച്ചമരുന്നുകളും കുപ്പികളുമായിരുന്നു.
പെട്ടിയുടെ മുകളsപ്പിന്റെ ഉള്ളിൽ
ഒരു സുന്ദരിയുടെ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രം ഒട്ടിച്ച് വെച്ചിട്ടുണ്ടായിരുന്നു. ഇതാരാ ...? ഞങ്ങൾ ചോദിച്ചു.
ഇതെന്റെ ഭാര്യയാ... അയാൾ കൂളായി പ്രതിവചിച്ചു. കറുത്തു തടിച്ച് ഉയരം കുറഞ്ഞ് ഒരു സന്യാസിയെപ്പോലെ
നെഞ്ചോളമെത്തുന്ന താടിയുള്ള
ഇയാളുടെ ഭാര്യയോ ഇത്.
ഞങ്ങൾ അത്ഭുതം കുറി. എന്നാൽ അത് ഒരു സിനിമാ നടിയുടെ ചിത്രമാണെന്ന്
ഞങ്ങൾ കണ്ടു പിടിച്ചു.
അദ്ദേഹം ഒരു സാന്ദര്യാരാധ കനായിരിക്കണം.
മാടായി കുന്നിലും ഉച്ചൂ ളിക്കുന്നിലും നാട്ടു തൊടികളിലുമൊക്കെ അലഞ്ഞ് കരുണൻ പച്ചമരുന്നുകൾ ശേഖരിച്ചു. അക്കാര്യത്തിൽ അദ്ദേഹത്തിന് അസാമാന്യമായ അറിവുണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടു.ചന്തു നമ്പ്യാരുടെ കടയിൽ മാത്രമല്ല പഴയങ്ങാടിയിലെ മദാർ ഔഷധാലയത്തിലും വെങ്ങരയിലെ നാരായണൻ വൈദ്യരുടെ കടയിലും അയാൾ ഇടക്കിടെ സാന്നിധ്യപ്പെട്ടു.കരുണൻ എവിടെ നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ഞങ്ങൾ അന്ന് അന്വേഷിച്ചില്ല. പിന്നെ എപ്പഴോ മാടായിപ്പാറയുടെ വിജനതയിൽ നിന്നും
നാട്ടുവഴികളിൽ നിന്നും അദ്ദേഹം അപ്രത്യക്ഷനായി. അയാൾ പ്രത്യക്ഷപ്പെട്ടിരുന്ന നാട്ടുവൈദ്യശാലകളും ഇന്ന് ഒരു ഓർമ മാത്രമായി ......

By:
Posted: January 29, 2018
Category: Artist , Janardhan
Comments: 0

Hey, like this? Why not share it with a buddy?

Event Calender