ആറുപതിറ്റാണ്ടിലേറെ കാലമായി നാടകരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 27 നാടകങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 30-ഓളം പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. മൂന്നു തവണ നാടകരംഗത്തുനിന്നും നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഏക പ്രതിഭയാണ്. നാടകത്തിനു പുറമേ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്രീന്‍ റൂം എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേവലം മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാള്‍ നേടുന്ന സമാനതകള്‍ ഇല്ലാത്ത അംഗീകാരമാണ് നാടക രചയിതാവെന്ന നിലയിലും, സംവിധായകന്‍ എന്ന നിലയിലും ഇബ്രാഹിം വെങ്ങരയ്ക്ക് ഉള്ളത്.
Singer
Singer
Cine Actor
ബാല്യകാലം തൊട്ട് സാഹിത്യ രംഗത്തും, അതിനൊപ്പം പത്രപ്രവര്‍ത്തന രംഗത്തും അറിയപ്പെട്ടു വരുന്നു. കണ്ണൂര്‍ ജില്ലയില്‍നിന്നും ചലച്ചിത്ര പത്രപ്രവര്‍ത്തന രംഗത്ത് ശോഭിക്കുകയും, പ്രമുഖ താരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സാഹിത്യ-പത്രപ്രവര്‍ത്തന മേഖലയിലെ കഴിവുകളെ മാനിച്ച് ദേശീയ പുരസ്കാരം അടക്കം അഞ്ച് ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ സമയം പബ്ലിക്കേഷന്‍സിന്റെ അസോസിയേറ്റ് എഡിറ്ററാണ്.